അതിരമ്പുഴ സെന്റ് അലോഷ്യസിൽ യാത്രയയപ്പും വാർഷികവും
1496098
Friday, January 17, 2025 7:05 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കന്‍ഡറി സ്കൂളിന്റെ വാർഷികവും സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, ഡോ. സലോമി മാത്യു, ജോമോൾ പി.ജെ, ബീന ജോസഫ്, റിജ ജോസ് എന്നിവർക്ക് യാത്രയയപ്പും ഇന്ന് നൽകും. ഉച്ചകഴിഞ്ഞ് രണ്ടിനു സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം കോട്ടയം അഡീഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ മുഖ്യപ്രഭാഷണം നടത്തും. മാസ്റ്റർ, ജൂനിയർ, സീനിയർ അലോഷ്യസ് പ്രഖ്യാപനം യുവ എഴുത്തുകാരി ജെറി ടോം നിർവഹിക്കും. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം, ഗ്രാമപഞ്ചായത്ത് മെമ്പർ ജോഷി ഇമ്മാനുവൽ,
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി മംഗലത്ത് കരോട്ട്, പിടിഎ പ്രസിഡന്റ് സന്തോഷ് കുര്യൻ, ഡോ. ദിവ്യ കെ.ആർ, അധ്യാപക പ്രതിനിധികളായ പ്രീതി ജോൺ ടി, ശാന്തി നിർമ്മൽ തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ഇസ്സാ ജോണി, മുഹമ്മദ് യാസീൻ എൻ.എസ് എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ ബിനു ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി തോമസ് എം.എഫ്. നന്ദിയും പറയും.