ചമ്പക്കര സ്കൂളിന് തറക്കല്ലിട്ടു
1495827
Thursday, January 16, 2025 7:33 AM IST
ചമ്പക്കര: ഗവൺമന്റ് എൽപി സ്കൂളിന്റെ പുതിയ മന്ദിരത്തിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തറക്കല്ലിട്ടു. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടത്തിന്റെ നിർമാണം. ചടങ്ങിൽ കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ അധ്യക്ഷത വഹിച്ചു. ബി. ബിജുകുമാർ, ലതാ ഷാജൻ, വി.ജി. ശശിധരൻ, പ്രസാദ്, പ്രിറ്റി ഗ്രിഗറി, ബി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.