റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ അരുവിത്തുറ കോളജിന്റെ കേഡറ്റുകളും
1495870
Thursday, January 16, 2025 11:17 PM IST
അരുവിത്തുറ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളജിൽനിന്നുള്ള രണ്ട് എൻസിസി കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. എയ്ഡഡ് വിഭാഗം ബികോം മൂന്നാം വർഷ വിദ്യാർഥി കുരുവിള സെബാസ്റ്റ്യൻ, ബിഎ പൊളിറ്റിക്സ് മൂന്നാം വർഷ വിദ്യാർഥിനി അൽഫോൻസാ അലക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ആറുമാസമായി നടന്ന നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചുമാണ് ഇരുവരും റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ചുള്ള ക്യാന്പിൽ പരിശീലനത്തിലാണ് ഇരുവരും.