കൈപ്പുഴ സെന്റ് ജോർജ് വിഎച്ച്എസ്എസ് ശതാബ്ദി നിറവിൽ
1495808
Thursday, January 16, 2025 7:05 AM IST
കൈപ്പുഴ: സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് ശതാബ്ദി നിറവില്‍. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് നാളെ തുടക്കമാകും. വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും.
സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിതുരുത്തേല്‍, ഫ്രാന്‍സീസ് ജോര്‍ജ് എംപി, അതിരൂപത കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേല്‍, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, പിടിഎ പ്രസിഡന്റ് സുരേഷ് നാരായണന്, പി.ടി. സൈമണ്‍, കെ.എം. ആന്‍സി, പ്രിന്‍സിപ്പല്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
ശതാബ്ദി വര്‍ഷത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം, ഫുട്ബോള്‍ ടൂര്‍ണമെന്റ്, സംസ്ഥാന തല ക്വിസ് മത്സരം, സിനിമാ ശില്പശാല, ജനകീയ ഓണാഘോഷം തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്. ബിഷപ് അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ 1926ല്‍ സെന്റ് ജോര്‍ജ് ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ചത്.
എം.സി. ചാക്കോ മാന്തുരുത്തിലിനെയാണ് സ്കൂളിന്റെ നിയന്ത്രണം എല്പ്പിച്ചത്. ഇന്നത്തെ സെന്റ് ജോര്‍ജ് വി എച്ച്എസ്എസില്‍ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിക്കുന്നത് 1926 മേയ് 17നാണ്. 1929ല്‍ പൂര്‍ണ മിഡില്‍ സ്കൂളായി ഉയര്‍ന്നു. 1948 സെപ്റ്റംബര്‍ 12 നാണ് ഹൈസ്കൂളായി ഉയര്‍ത്തിയത്.
ഔദ്യോഗിക ഉദ്ഘാടനം 1949 മേയ് 30 ന് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. 2001 ലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ഡറിയായ ഉയര്‍ത്തിയത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്റര്‍ എം.സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പുത്രനും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ. ജോസ് സി മാന്റിലും കുടുംബവും സ്പോണ്സര് ചെയ്ത പുതിയ സ്കൂള്‍ കെട്ടിടം 2009 ഡിസംബര്‍ 30 ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് നാടിനു സമര്‍പ്പിച്ചു.
പത്രസമ്മേളനത്തില്‍ ശതാബ്ദി കമ്മിറ്റി ചെയര്മാന്, ഫാ.സാബു മാലിത്തുരുത്തേല്‍, പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, ഹെഡ്മാസ്റ്റര് കെ.എസ്. ബിനോയ്, പബ്ലിസിറ്റി ചെയര്മാന് കൈപ്പുഴ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.