പാലിയേറ്റീവ് സൗഹൃദയാത്ര നടത്തി
1495822
Thursday, January 16, 2025 7:17 AM IST
കടുത്തുരുത്തി: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാംഗോ മെഡോസിലേക്ക് പാലിയേറ്റീവ് രോഗികളുമായി പാലിയേറ്റീവ് സൗഹൃദയാത്ര നടത്തി.
ഇതോടുനുബന്ധിച്ചു സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പണ്ടപ്പിള്ളി ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എട്ട് പഞ്ചായത്തില്‍ നിന്നുള്ള പാലിയേറ്റീവ് രോഗികളാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെെംബര്മാരായ മേഴ്സി ജോര്‍ജ്, ഷിവാഗോ തോമസ്, ബെസ്റ്റിന് ചേറ്റൂര്‍, രമാ രാമകൃഷ്ണന്, ബിനി ഷൈമോന്‍, സിബിള്‍ സാബു, പണ്ടപ്പിള്ളി എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.