അഞ്ചുമന പാലത്തിന്റെയും വൈപ്പിൻപടി - ടിവി പുരം റോഡിന്റെയും ഉദ്ഘാടനം 18 ന്
1495819
Thursday, January 16, 2025 7:17 AM IST
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ അഞ്ചുമന പാലത്തിന്റെയും വൈപ്പിന്‍പടി-ടിവി പുരം റോഡിന്റെയും ഉദ്ഘാടനം 18ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സി.കെ. ആശ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുമന പാലത്തിന്റെ ഉദ്ഘാടനം വെച്ചൂര്‍ ഔട്ട് പോസ്റ്റ് പരിസരത്തും ടിവിപുരം-വൈപ്പിന്‍പടി റോഡിന്റെ ഉദ്ഘാടനം ടിവിപുരത്തുമാണ് സംഘടിപ്പിക്കുന്നത്.
നിരവധി പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ധനസഹായത്തോടെ 3.31 കോടി രൂപ വിനിയോഗിച്ചാണ് അഞ്ചുമന പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 18 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും ഇരുവശങ്ങളിലുമായി 90 മീറ്റര്‍ അപ്രോച്ച് റോഡ്, ഇരുവശങ്ങളിലും ക്രാഷ് ബാരിയര്‍, വാക്ക് വേ എന്നിവ ഉള്‍പ്പെടെയാണ് പാലം നിര്‍മിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി രൂപ വിനിയോഗിച്ചാണ് 7.9 കിലോമീറ്റര്‍ ദൂരത്തില്‍ ടിവിപുരം പഞ്ചായത്തിനെയും വൈക്കം നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വൈപ്പിന്‍പടി-ടിവിപുരം റോഡ് ആധുനിക നിലവാരത്തില്‍ നവീകരിച്ചിരിക്കുന്നത്.
ടിവിപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ന് നടക്കുന്ന റോഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയര്‍ കെ.ജോസ് രാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, നഗരസഭ വൈസ് ചെയര്മാന് പി.ടി. സുഭാഷ്, ടിവിപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാര്‍,
എം.കെ.റാണിമോള്, അഡ്വ.കെ.കെ. രഞ്ജിത്ത്, പി. ശശിധരന്, എം.ഡി. ബാബുരാജ്, പി.ഡി. ഉണ്ണി, ടെല്‍സണ്‍ തോമസ്, പോള്‍സണ്‍ ജോസഫ്, എം.എസ്. രാമചന്ദ്രന്, ഇ.എന്‍. സാലിമോന്‍ എന്നിവര്‍ പ്രസംഗിക്കും.