തിരുക്കുടുബത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു
1495816
Thursday, January 16, 2025 7:17 AM IST
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പ്രധാന കവാടത്തിന് സമീപത്തെ ഗ്രോട്ടോയ്ക്കു സമീപം തിരുക്കുടുബത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് സമീപം പ്രത്യേകം തയാറാക്കിയ രൂപക്കൂട്ടിലാണ് ബാലനായ ഈശോയ്ക്കൊപ്പം മാതാവും വിശുദ്ധ യൗസേഫ് പിതാവുമുള്ള വലിയ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.
താഴത്തുപള്ളിയിലെ പ്രധാന തിരുനാളായ തിരുക്കുടുംബത്തിന്റെ ദര്ശനത്തിരുനാളിനോടനുബന്ധിച്ചാണ് തിരുസ്വരൂപ പ്രതിഷ്ഠ നടത്തിയത്. ഇന്നലെ വൈകുന്നേരം ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുക്കുടുംബത്തിന്റെ വെഞ്ചരിപ്പും പ്രതിഷ്ഠയും നിര്‍വഹിച്ചു.
സഹവികാരിമാരായ ഫാ. മാത്യു തയ്യില്‍, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍, കൈക്കാരന്മാര്, പള്ളി കമ്മിറ്റിയംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.