സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: തിരുവഞ്ചൂര്‍
1495809
Thursday, January 16, 2025 7:05 AM IST
കോട്ടയം: വയനാട് ഡിസിസി ട്രഷററുടെ വസതിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി സഹകരണ ബാങ്കിലെ പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്ത കട്ടപ്പനയിലെ സാബുവിന്റെ വസതി സന്ദര്ശിക്കാത്തതെന്താണന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ.
സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി കളക്ടറേറ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപിച്ച പണം നല്‍കിയില്ലെന്ന് മാത്രമല്ല സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സാബുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേരളത്തിലെ സഹകരണമേഖലയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്വം സിപിഎമ്മിനുമാത്രമാണന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന് ജോയി, ജാന്‍സ് കുന്നപ്പള്ളി,
കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.കെ. സന്തോഷ്, അഡ്വ. പി. സതീഷ് ചന്ദ്രന് നായര്‍, ജെജി പാലയ്ക്കലോടി, സിബി ജോണ്‍, സുനു ജോര്‍ജ്, ബി. അനില്‍ കുമാര്‍, മനോജ് തോമസ്, പാല കൃഷ്ണപണിക്കര്‍, ഷേര്‍ളി തര്യന്, എം.കെ. ഷിബു, പി.ഡി. ഉണ്ണി, രാജു മാത്യു, മനു പി. കൈമള്‍, സുഷമ ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.