വന നിയമഭേദഗതി ബിൽ പിൻവലിച്ചത് സ്വാഗതാർഹം: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം
1495884
Thursday, January 16, 2025 11:17 PM IST
കാഞ്ഞിരപ്പള്ളി: വന നിയമഭേദഗതി ബിൽ പിൻവലിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം. മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന ബിൽ പിൻവലിച്ചതോടെ കർഷകരുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും വലിയ ആശങ്കയ്ക്കാണ് വിരാമമായിരിക്കുന്നത്. ജനവിരുദ്ധവും കർഷക വിരുദ്ധവുമായ പല നിർദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു.
ഫൊറോന പ്രസിഡന്റ് അലന് എസ്. വെള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
ആനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, ഭാരവാഹികളായ ഡിജു കൈപ്പൻപ്ലാക്കൽ, റോഷ്നി ജോർജ്, ജിബിൽ തോമസ്, ജോയൽ ജോബി, എബിൻ തോമസ്, ജ്യോതിസ് മരിയ, കെ. സാവിയോ, അഖില സണ്ണി, ധ്യാൻ ജിൻസ്, റോൺ ആന്റണി, അശ്വിൻ അപ്രേം എന്നിവർ പ്രസംഗിച്ചു.
അഭിവാദ്യ പ്രകടനവും
സമ്മേളനവും
മുണ്ടക്കയം: കർഷകദ്രോഹ വകുപ്പുകൾ ചേർത്ത് അവതരിപ്പിക്കുന്നതിന് തയാറാക്കിയ വന നിയമഭേദഗതി നിയമം പിൻവലിച്ച എൽഡിഎഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരള കോൺഗ്രസ്-എം ഇക്കാര്യത്തിൽ കൈക്കൊണ്ട അതിശക്തമായ നിലപാട് സർക്കാർ തീരുമാനത്തിനു പ്രേരകമായെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വന നിയമഭേദഗതി പിൻവലിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ജോസ് കെ. മാണി എംപിക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം അർപ്പിച്ച് കേരള കോൺഗ്രസ് -എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ചിന് മുണ്ടക്കയത്ത് അഭിവാദ്യ പ്രകടനവും സമ്മേളനവും നടത്തും.
നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി എന്നിവർ പ്രസംഗിക്കും.