വാര്‍ഡ് പുനര്‍വിഭജനം: ഹിയറിംഗ് ഇന്ന്
1495877
Thursday, January 16, 2025 11:17 PM IST
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ പുനര്‍വിഭജനവും അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേല് ലഭിച്ചിട്ടുള്ള ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് ഇന്നു രാവിലെ ഒന്പതുമുതല് സബ് ജയിലിനു സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന് ചെയര്‍മാനും അംഗങ്ങളും പങ്കെടുക്കുന്ന പബ്ലിക് ഹിയറിംഗില്‍ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമര്‍പ്പിച്ചിട്ടുള്ളവര്‍ ഹാജരാകണം. മാസ് പെറ്റീഷന് നല്‍കിയിട്ടുള്ളവരില്‍നിന്ന് ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.
രാവിലെ ഒന്പതുമുതല്: വൈക്കം, ഏറ്റുമാനൂര്‍, പള്ളം, മാടപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകളും വൈക്കം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭകളും.
രാവിലെ 11 മുതല്‍: ഉഴവൂര്‍, ളാലം, വാഴൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍.
ഉച്ചകഴിഞ്ഞു 2.30 മുതല്‍: ഈരാറ്റുപേട്ട, പാമ്പാടി, കടുത്തുരുത്തി ബ്ലോക്കുകളിലെ പഞ്ചായത്തുകളും പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളും.
ലോകായുക്ത സിറ്റിംഗ് 21ന്
കോട്ടയം: ലോകായുക്ത ജസ്റ്റീസ് എന്‍. അനില്‍കുമാര്‍ 21ന് രാവിലെ 10.30 ന് കോട്ടയം ഗവണ്മെന്റ് റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സിറ്റിംഗില്‍ സ്വീകരിക്കും.