തലയോലപ്പറമ്പ്പള്ളിയിൽ തിരുനാൾ നാളെ തുടങ്ങും
1495821
Thursday, January 16, 2025 7:17 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ നാളെ മുതൽ 27വരെ നടക്കും.
നാളെ രാവിലെ 5.30നും, 6.30നും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന കാർമികൻ ഫാ. ജോമോൻ മാടവനക്കാട്ട്.18ന് രാവിലെ 5.30നും,6.30നും, ഒന്പതിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന.
കർമ്മികൻ ഫാ. ആൽബിൻ പാറേക്കാട്ടിൽ. 19ന് രാവിലെ 5.30നും, 6.30നും, 8.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന കാർമികൻ ഫാ.ജോസ് വടക്കൻ.20 മുതൽ 22 വരെ രാവിലെ 5.30നും, 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഫാ. ആന്റണി താന്നിപ്പിള്ളി, ഫാ. റോബിൻ വാഴപ്പിള്ളി, ഫാ.അമൽ പെരിയപ്പാടൻ എന്നിവർ കാർമികത്വം വഹിക്കും.
23ന് രാവിലെ 5.30നും, 6.30നും വിശുദ്ധ കുർബാന വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ച. വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന ഫാ. വർഗീസ് ചെരപ്പറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് ഫാ.ജേക്കബ് ചേരിക്കത്തടം, ഇടവക വികാരി റവ.ഡോ. ബെന്നിജോൺ മാരാംപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ് നടക്കും. ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള.
24ന് രാവിലെ5.30നും 6.30നും വിശുദ്ധ കുർബാന ഫാ. ജെയ്മോൻ ഓലിയപ്പുറം. വൈകുന്നേരം നാലിന് പൊതു ആരാധന, അഞ്ചിന് ദിവ്യകാരുണ്യ പ്രദക്ഷിണം. റവ.ഡോ. ബർക്കുമാൻസ് കോടക്കൽ കാർമ്മികത്വം വഹിക്കും. ദിവ്യകാരുണ്യ സന്ദേശം റവ. ഡോ.ആന്റണി നരികുളം . തുടർന്നു വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക്.
25ന് രാവിലെ5.30നും 6.30നുംവിശുദ്ധ കുർബാന ഇടവകയിലെ വൈദികർ കാർമികത്വം വഹിക്കും. ഒന്പതിന് വിശുദ്ധ കുർബാന, ഫാ. ജോൺ പോൾ പുലിക്കോട്ടിൽ. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, വേസ്പര ഫാ.ജെറിൻ പാലത്തിങ്കൽ. പ്രസംഗം റവ.ഡോ.വിൻസന്റ് കുണ്ടുകുളം. തുടർന്ന് പട്ടണപ്രദക്ഷിണം.
തിരുനാൾ ദിനമായ 26ന് രാവിലെ 5.30ന് വിശുദ്ധ കുർബാന സഹ വികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ കാർമികത്വം വഹിക്കും. ഏഴിന് വിശുദ്ധ കുർബാന വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. 8.30ന് വിശുദ്ധ കുർബാന ഫാ. ജോഷി വാസു പുരത്തുകാരൻ. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന ഫാ.വിപിൻ കുരിശുതറ കാർമികത്വം വഹിക്കും.തിരുനാൾ സന്ദേശം ഫാ.സുരേഷ് മല്പ്പാൻ. തുടർന്ന് പട്ടണ പ്രദക്ഷിണം.
27ന് രാവിലെ 5.30 നും 6.30നും വിശുദ്ധ കുർബാന. മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന, സിമിത്തേരി സന്ദർശനം. 25,26 തിയതികളിൽ നടക്കുന്ന പട്ടണ പ്രദക്ഷിണത്തോടനുബന്ധിച്ചു പ്രദക്ഷിണ വീഥി അലങ്കാരമത്സരവും, ടാബ്ലോ മത്സരവും ഉണ്ടായിരിക്കും.