കോ​ട്ട​യം: പു​തു​താ​യി രൂ​പീ​ക​രി​ച്ച മ​ഞ്ഞ​ള്‍ ബോ​ര്‍​ഡി​ൽ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ. റ​ബ​ര്‍ ഒ​ഴി​വാ​ക്കി മ​ഞ്ഞ​ള്‍ ന​ടു​ന്ന ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ഏ​റെ​പ്പേ​രാ​ണ്. ഇ​ട​വി​ള​യാ​യി മ​ഞ്ഞ​ള്‍ ന​ടു​ന്ന​വ​രും കു​റ​വ​ല്ല. മ​ഞ്ഞ​ളി​ന് കാ​ര്യ​മാ​യ വ​ള​പ്ര​യോ​ഗ​മോ പ​രി​ച​ര​ണ​മോ ന​ല്‍​കേ​ണ്ടെ​ന്ന​തും കീ​ട​ബാ​ധ കു​റ​വു​ണ്ടെ​ന്ന​തും മെ​ച്ചം. മാ​ത്ര​വു​മ​ല്ല കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വേ​ണ്ട. ഇ​ഞ്ചി​കൃ​ഷി​യേ​ക്കാ​ള്‍ മ​ഞ്ഞ​ളി​ന് പ്ര​ചാ​രം വ​ര്‍​ധി​ക്കാ​ന്‍ ഇ​തി​ട​യാ​ക്കി.

ഇ​ക്കൊ​ല്ലം ഉ​ണ​ക്ക​മ​ഞ്ഞ​ള്‍ കി​ലോ​യ്ക്ക് 200 രൂ​പ​യും പൊ​ടി​ക്ക് 350 രൂ​പ​യു​മു​ണ്ട്. മ​രു​ന്ന്, സൗ​ന്ദ​ര്യ​സാ​മ​ഗ്രി​ക​ള്‍, സോ​പ്പ്, പാ​ച​കം എ​ന്നി​വ​യി​ല്‍ മ​ഞ്ഞ​ളി​ന് ആ​വ​ശ്യ​മേ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല​യി​ടി​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.

മ​ഞ്ഞ​ള്‍ സ​ത്ത് അ​ഥ​വാ കു​ര്‍​ക്കു​മി​ന്‍ മ​രു​ന്ന്, ദാ​ഹ​ശ​മി​നി എ​ന്നി​വ​യി​ല്‍ വ​ലി​യ തോ​തി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ക​സ്തൂ​രി മ​ഞ്ഞ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ള്‍​ക്ക് യൂ​റോ​പ്പി​ലും ഗ​ള്‍​ഫി​ലും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. വൈ​കാ​തെ മ​ഞ്ഞ​ള്‍​കൃ​ഷി​ക്ക് കേ​ന്ദ്രം സ​ബ്‌​സി​ഡി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ആ​സ്ഥാ​ന​മാ​യാ​ണ് ദേ​ശീ​യ മ​ഞ്ഞ​ള്‍ ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് ഡ​യ​റ​ക്ട​റേ​റ്റും അം​ഗ​മാ​ണ്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം രാ​ജ്യ​ത്ത് 3.05 ല​ക്ഷം ഹെ​ക്ട​റി​ലാ​ണ് മ​ഞ്ഞ​ള്‍ കൃ​ഷി ന​ട​ന്ന​ത്. ഇ​തി​ല്‍ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ഹി​തം. 1.62 ല​ക്ഷം ട​ണ്‍ മ​ഞ്ഞ​ളും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ ക​യ​റ്റി​യ​യ​ച്ച​ത്. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, വ​യ​നാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളാ​ണ് മ​ഞ്ഞ​ള്‍ കൃ​ഷി​യി​ല്‍ മു​ന്നി​ലു​ള്ള​ത്.