മറ്റക്കര തിരുക്കുടുംബ പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
1495805
Thursday, January 16, 2025 7:05 AM IST
മറ്റക്കര: തിരുക്കുടുംബ പള്ളിയിലെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.15 ന് വികാരി ഫാ. ജോസഫ് പരിയാത്ത് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മോൺ. ജോസഫ് കണിയോടിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും.
നാളെ വൈകുന്നേരം 5.15ന് വാഹന വെഞ്ചരിപ്പ്, തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം. തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് തെക്കുംമറ്റത്തിൽ ഒസിഡി നേതൃത്വം നൽകും. രാത്രി ഏഴിന് സിനിമാ പ്രദർശനം: “ദ് ഹോപ്പ് (മലയാളം).
18ന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന: ഫാ. ഷിബു തേക്കനാടിയിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം- ഇഞ്ചിക്കുന്ന്, മണൽ, വടക്കേടം വഴി തിരികെ പള്ളിയിൽ എത്തിച്ചേരും. മണൽ സെന്റ് ജോർജ് ചാപ്പലിൽ ഫാ. ജോസഫ് ആലഞ്ചേരിൽ തിരുനാൾ സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ 19ന് വിശുദ്ധ കുർബാനയ്ക്ക് കയ്യൂർ ക്രിസ്തുരാജ് പള്ളി വികാരി ഫാ. മാത്യു കദളിക്കാട്ടിൽ കാർമികത്വം വഹിക്കും. ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകുന്നേരം ഏഴിന് മെഗാ ഷോ.