വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളജ് എൻഎസ്എസ് യൂണിറ്റ്
1495830
Thursday, January 16, 2025 11:03 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമം നടന്നു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, കോളജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോഓർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്.
ഇതോടെ നാലു വീടുകൾ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ കൂടി നിർമാണം പൂർത്തിയായി വരികയാണ്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, വോളന്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, അനുശ്രീ കൊട്ടാരം, ഫിദ ഫർസീൻ, മറ്റു എൻഎസ്എസ് വോളന്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.