ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്
1495807
Thursday, January 16, 2025 7:05 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നിയമ വകുപ്പില്‍ സമാന തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ ജോലി ചെയ്തു പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 62 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ, കോട്ടയം - 686002 എന്ന വിലാസത്തില്‍ 27നു വൈകുന്നേരം അഞ്ചു മണിക്കു മുമ്പു ലഭിക്കണം. 0481 2563496, ഇ- മെയില്‍: dcourtktm @gmail.com.