ഇന്ത്യൻ ആർമി ദിനമാചരിച്ചു
1496111
Friday, January 17, 2025 7:14 AM IST
വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമി ദിനമാചരിച്ചു.
റോട്ടറി ക്ലബ് സെക്രട്ടറി കെ.എസ്. വിനോദിന്റെ അധ്യക്ഷതയിൽ നടന്ന യോഗം റോട്ടറി ഫാസ്റ്റ് അസിസ്റ്റന്റ് ഗവർണർ ജീവൻ ശിവറാം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ റിട്ട. ക്യാപ്ടൻ വിനോദ്കുമാറിനെ ആദരിച്ചു. ട്രഷറാർ എം.സന്ദീപ്, റോട്ടറി മുൻ പ്രസിഡന്റുമാരായ ശിവപ്രസാദ്, എൻ.കെ. സെബാസ്റ്റ്യൻ, അമ്പിളി വിനോദ്, രാമനാഥൻ, ശ്രീകാന്ത്നായർ, പി. ആനന്ദ് എന്നിവർ സംബന്ധിച്ചു.