സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
1496110
Friday, January 17, 2025 7:14 AM IST
പാലാ: വന നിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തതില്‍ മുഖ്യമന്ത്രിയോടുളള നന്ദി കത്തോലിക്ക കോണ്‍സ് പാലാ രൂപത നേതൃയോഗം അറിയിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വന്യജീവി ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറാകുന്നേല്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.