കാരിത്താസ് ഫാമിലി ഹോസ്പിറ്റലില്‍ ഹോം കെയര്‍ സര്‍വീസ് ആരംഭിച്ചു
1496094
Friday, January 17, 2025 7:05 AM IST
കോട്ടയം: കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലില്‍ ഇനി മുതല്‍ ഹോം കെയര്‍ സംവിധാനവും. ചികിത്സാസഹായം അടിയന്തരമായി ലഭ്യമാകേണ്ടവര്‍ക്ക് അവരുടെ വീടുകളിലെത്തി ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് ഹോം കെയര്‍ സർവീസ്.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അടിയന്തര സഹായത്തോടൊപ്പം വിവിധ ലാബ് പരിശോധനകളും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സഹായങ്ങളും ഹോം കെയര്‍ സംവിധാനത്തിലൂടെ ലഭ്യമാകും.
അടിയന്തര ചികിത്സാ ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവും വാഹനവും ഇതിനായി തയാറാക്കിയിട്ടുണ്ട്. വാര്‍ഡു മുതല്‍ വീടുവരെ എന്ന ലക്ഷ്യത്തോടെ അടിയന്തരചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍ കളത്തിപ്പടിയില്‍ ഹോം കെയര്‍ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത് നിര്‍വഹിച്ചു.
ആശുപത്രി ജോയിന്റ് ഡയറക്ടര്‍, മീഡിയ ആന്‍ഡ് റിലേഷന്‍സ് ഫാ. ജിസ്മോന് മഠത്തില്‍, വാര്‍ഡംഗം കുര്യന് വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 91 88 52 71 54