എം.ടി, പി. ജയചന്ദ്രന് അനുസ്മരണവും സ്മൃതിസന്ധ്യയും ഇന്ന്
1495806
Thursday, January 16, 2025 7:05 AM IST
കോട്ടയം: ഫില്കോസിന്റെയും ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, പി. ജയചന്ദ്രന് എന്നിവരുടെ അനുസ്മരണവും സ്മൃതി സന്ധ്യയും ഇന്നു ദര്‍ശന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. 4.30നു നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും.
സിനിമാതാരം ബാബു നമ്പൂതിരി, ഫില്‍കോസ് ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്, ടി. ശശികുമാര്‍, ജിജോ വി. ഏബ്രഹാം, അഡ്വ. വി.ബി. ബിനു, ജോയ് തോമസ്, ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, എം.ജി. ശശിധരന്, എം.ബി. സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു ഗാനസന്ധ്യയും അരങ്ങേറും.