ഷന്താള്സില് 103-ാം വാര്‍ഷികവും യാത്രയയപ്പും
1495829
Thursday, January 16, 2025 7:33 AM IST
മാമ്മൂട്: മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളില്‍ 103-ാം വാര്‍ഷികവും സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്കി. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം ചെയ്തു. എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലില്ലി റോസ് കരോട്ട് വേമ്പേനിക്കല്‍ അധ്യക്ഷത വഹിച്ചു.
മാമ്മൂട് ലൂര്‍ദ് മാതാ ഇടവക വികാരി റവ. ജോണ്‍ വി. തടത്തില്‍ ആശംസകളര്‍പ്പിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഡി. അന്നമ്മ, ബെറ്റ്സി സേവ്യര്‍, ജെസി ജോണ്‍, അജിമോള്‍ വര്‍ഗീസ്, ബെറ്റ്സി ജോസഫ്, റോസമ്മ ചെറിയാന് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.