നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
1495811
Thursday, January 16, 2025 7:05 AM IST
കുമരകം: കാട്ടൂത്ര-നസ്രേത്ത് പള്ളി റോഡിൽ ഉമ്മാച്ചേരി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. കഴിഞ്ഞദിവസം രാത്രി എട്ടിനായിരുന്നു അപകടം.
അമ്മങ്കരി ഭാഗത്തുനിന്ന് ഗവൺമെന്റ് ആയുർവേദ ആശുപത്രി ഭാഗത്തേക്കു വന്ന കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിന് സൈഡു കൊടുത്തപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. കുമരകം സ്വദേശി രാജൻ കെ. നായരും ഭാര്യയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
വീതി കുറഞ്ഞ റോഡും തോടിന്റെ അരികിൽ സംരക്ഷണ സംവിധാനമില്ലാത്തതും അപകട കാരണമായി.