മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂൾ ശതാബ്ദി സംഗമം നാളെ
1495869
Thursday, January 16, 2025 11:17 PM IST
മലയിഞ്ചിപ്പാറ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂൾ ശതാബ്ദിയാഘോഷങ്ങള്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ശതാബ്ദി സംഗമം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മരണികയുടെ പ്രകാശനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുതിര്‍ന്ന അധ്യാപകരെയും പൂര്‍വ വിദ്യാര്‍ഥികളെയും ആദരിക്കും.
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, എഫ്സിസി ഭരണങ്ങാനം അല്‍ഫോന്‍സാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ജെസി മരിയ, ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, പഞ്ചായത്തംഗങ്ങളായ മിനിമോള്‍ ബിജു, റെജി ഷാജി, പി.ജി. ജനാര്ദനന്, ഡോ. റോജോ വി. ജോസഫ്, ഈരാറ്റുപേട്ട എഇഒ ഷംലാ ബീവി, ഈരാറ്റുപേട്ട ബിപിസി ബിന്‍സ് ജോസഫ്, മുന്‍ ഹെഡ്മിസ്ട്രസ് ലിന്‍സ് മേരി, പിടിഎ പ്രസിഡന്റ് ജോര്‍ജുകുട്ടി കുഴിവേലിപറമ്പില്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് വിന്‍സന്റ് മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ സാബു പൂണ്ടിക്കുളം തുടങ്ങിയവര്‍ പ്രസംഗിക്കും.