ചങ്ങനാശേരിയില്‍ സഭൈക്യ പ്രാര്‍ഥനാവാരം 18 മുതല്‍ 25 വരെ
1495826
Thursday, January 16, 2025 7:33 AM IST
ചങ്ങനാശേരി: അപ്പൊസ്തലിക സഭകളുടെ കൂട്ടായ്മയായ ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ് മെന്റിന്റെ(സെം) ആഭിമുഖ്യത്തില്‍ സഭൈക്യ പ്രാര്‍ഥനാ വാരാചരണം 18 മുതല്‍ 25 വരെ വിവിധ സഭകളുടെ പള്ളികളില്‍ നടത്തും.
18ന് വൈകുന്നേരം 5.30ന് സെന്റ് പോള്‍സ് സിഎസ്ഐ പള്ളിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. റവ. പ്രവീണ്‍ ചാക്കോ പ്രാര്‍ഥനയ്ക്ക് കാര്‍മികത്വം വഹിക്കും. 25ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സമാപന പ്രാര്‍ഥന നടക്കും. ഫാ. കുര്യന് തോമസ് കോര്‍ എപ്പിസ്കോപ്പ കരിപ്പാല്‍ മുഖ്യകാര്‍മികനായിരിക്കും.
ഇത് നീ വിശ്വസിക്കുന്നുവോ?(യോഹ.11.26) എന്നതാണ് ഈ വര്‍ഷത്തെ വിചിന്തന വിഷയം. അതിരൂപത സന്ദേശനിലയത്തില്‍ നടന്ന വിവിധ സഭാപ്രതിനിധികളുടെ ആലോചനാ യോഗത്തില്‍ സെം ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ജസ്റ്റിന് ബ്രൂസ്, ജോസുകുട്ടി കൂട്ടംപേരൂര്‍, സോളമന് ജോസഫ്, സെക്രട്ടറി സുജ സണ്ണി, ജോര്‍ജ് ഏബ്രഹാം, ആന്റണി തോമസ് മലയില്‍, ജോണ്‍ തോമസ്, കുര്യന് പി. തര്യന്, ജെയ്സണ്‍ കെ. വര്‍ഗീസ്, സജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.