സിസ്റ്റര്‍ വെര്‍ജീനിയ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്
1495810
Thursday, January 16, 2025 7:05 AM IST
കോട്ടയം: മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിസ്റ്റര്‍ വെര്‍ജീനിയ മെമ്മോറിയല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്നു നടക്കും.
സിഎസ്എസ്ടി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോസ് ലിനറ്റ് ഉദ്ഘാടനം ചെയ്യും. ബാസ്കറ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോട്ടയം ഈസ്റ്റ് എഇഒ അനില്‍കുമാര്‍, കോട്ടയം ജില്ലാ ബാസ്കറ്റ് ബോള്‍ അസോസിയേഷന് സെക്രട്ടറി ബിജു, പിടിഎ പ്രസിഡന്റ് ഷാന്‍സ് ബേബി എന്നിവര്‍ പ്രസംഗിക്കും.