അറുപതു വയസ് കഴിഞ്ഞവർ തിരികെ കൃഷിയിടങ്ങളിലേയ്ക്ക്
1495883
Thursday, January 16, 2025 11:17 PM IST
എലിക്കുളം: അറുപതു വയസുകഴിഞ്ഞവർ തിരികെ കൃഷിയിടങ്ങളിലേയ്ക്ക്. പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60ന്റെ നേതൃത്വത്തിലാണ് എലിക്കുളം കൃഷിഭവനുമായി സഹകരികരിച്ച് കാർഷിക കൂട്ടായ്മയ്ക്ക് ജന്മം നൽകിയത്.
ഇളങ്ങുളം നാലാംമൈലിലുള്ള ഹാപ്പിനസ് പാർക്കിൽ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ നിർവഹിച്ചു. നിറവ് @ 60 പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, ഷേർളി അന്ത്യാങ്കളം, സിനി ജോയി, നിറവ് @ 60 സെക്രട്ടറി പി. വിജയൻ, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് എന്നിവർ പ്രസംഗിച്ചു. വയോജന കൃഷിക്കൂട്ടായ്മ രൂപീകരണത്തെ സംബന്ധിച്ച ക്ലാസ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുൻ സുപ്രണ്ട് ടി.എൻ. ഗോപിനാഥപിള്ള നയിച്ചു.