"ആഗ്നേയ 2024' മലയാളം സാഹിത്യ ക്വിസിലെ വിജയികള്‍
1495874
Thursday, January 16, 2025 11:17 PM IST
രാമപുരം: മലയാള സാഹിത്യത്തിലെ അനശ്വര എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ സ്മരണാര്‍ഥം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലളിതാംബിക അന്തര്‍ജനം ട്രസ്റ്റുമായി ചേര്‍ന്ന് മലയാള സാഹിത്യ ക്വിസ് നടത്തി. 15 ടീമുകള്‍ വിവിധ സ്കൂളുകളില്‍നിന്നായി പങ്കെടുത്തു. രാമപുരം സെന്റ് അഗസ്റ്റിന് ഹയര്‍ സെക്കൻഡറി സ്കൂളിലെ എം.എസ്. ശ്രുതി നന്ദന, അലന് ജോജോ എന്നീ കുട്ടികള്‍ ഒന്നാം സ്ഥാനത്തിനും അറക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എ. അനഘ, അശ്വിന് ബിജു എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി .
കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആവണി, അന്ന റോസ് സേവ്യര്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. മൂലമറ്റം സെന്റ് ജോസഫ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജോസ് ജയിംസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സാബു മാത്യു, ഹെഡ്മാസ്റ്റര് സാബു തോമസ്, കേണല്‍ കെ.എന്‍.വി. ആചാരി എന്നിവര്‍ പങ്കെടുത്തു.