എം.ടി. വാസുദേവൻ നായരെയും പി. ജയചന്ദ്രനെയും അനുസ്മരിച്ചു
1496095
Friday, January 17, 2025 7:05 AM IST
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഫിൽകോസിന്റെയും ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ എം.ടി. വാസുദേവൻ നായരെയും പി. ജയചന്ദ്രനെയും അനുസ്മരിച്ചു. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രഫ. ബാബു നമ്പൂതിരി അമുസ്മരണ പ്രഭാഷണം നടത്തി.
ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വി.ബി. ബിനു, ജോയ് തോമസ്, ജോഷി മാത്യു, ആർട്ടിസ്റ്റ് സുജാതൻ, പി.കെ. ആനന്ദക്കുട്ടൻ, എം.ജി. ശശിധരൻ, എം.ബി. സുകുമാരൻ നായർ, സാജൻ ഗോപാലൻ, സാബു മുരുക്കവേലി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദർശന മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു.