മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
1496096
Friday, January 17, 2025 7:05 AM IST
കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽനിന്ന് ഇതരസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി മാന്നില കല്ലുപറമ്പിൽ കെ.കെ. ബിജുമോൻ (45) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മൊബൈൽ ഫോൺ ഇയാൾ വിറ്റ സ്ഥലത്തുനിന്നു പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.