തൃക്കൊടിത്താനത്ത് : മോളി ജോസഫ് പ്രസിഡന്റ്
1495825
Thursday, January 16, 2025 7:33 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ മോളി ജോസഫിനെ തെരഞ്ഞെടുത്തു. സിപിഎം അംഗം കെ.എന്‍. സുവര്‍ണ കുമാരി എല്‍ഡിഎഫിലെ ധാരണ പ്രകാരം രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മോളി ജോസഫിന് 15ഉം യുഡിഎഫ് സ്ഥാനാര്‍ഥി ജിനി സിബിക്ക് മൂന്നു വോട്ടും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. മോളി ജോസഫ് 17-ാം വാര്‍ഡ് അംഗമാണ്. എല്‍ആര്‍ തഹസീല്‍ദാര്‍ നിജു കുര്യന് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദനയോഗം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എന്‍. സുവര്‍ണകുമാരി, വി.കെ. സുനില്‍ കുമാര്‍, എം.കെ. ഉണ്ണികൃഷ്ണന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ഷാജി കോലേട്ട്, സിബിച്ചന് മുക്കാടന്‍, പഞ്ചായത്ത് സെക്രട്ടറി എ. അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.