കർഷകസമരത്തിന് ഐക്യദാർഢ്യവുമായി ധർണ
1495872
Thursday, January 16, 2025 11:17 PM IST
ഈരാറ്റുപേട്ട: ഒരു വർഷം നീണ്ടുനിന്ന കർഷക സമരം അവസാനിപ്പിക്കാൻ 2021ൽ പ്രധാനമന്ത്രി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കാതെ വന്നതിനെതിരേ സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജീത് സിംഗ് ദല്ലേവാൾ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് വിവിധ കർഷക സംഘടകളുടെ നേതൃത്വത്തിൽ അരുവിത്തുറ പോസ്റ്റോഫീസിനു മുമ്പിൽ ധർണ നടത്തി.
സഖറിയാസ് തുടിപ്പാറ ഉദ്ഘാടനം ചെയ്തു. ജോയി വാളിപ്ലാക്കൽ, വി.എം. അബ്ദുള്ളാഖാൻ,ജോർജുകുട്ടി കടപ്ലാക്കൽ, ജോഷി താന്നിക്കൽ, ജോൺസൺ പാറയ്ക്കൽ, അപ്പച്ചൻ തെള്ളിയിൽ, റോജർ ഇടയോടിയിൽ, ഉണ്ണിക്കുഞ്ഞ് വെള്ളുകുന്നേൽ, ടോമിച്ചൻ ഐക്കര, തുടങ്ങിയവർ പ്രസംഗിച്ചു.