വാഴൂർ ഗവ. ഹൈസ്കൂൾ മതിലിൽ ‘ഒരു വര’ പദ്ധതി
1495865
Thursday, January 16, 2025 11:17 PM IST
വാഴൂർ: പ്രകൃതിസംരക്ഷണ സന്ദേശവുമായി വാഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തുന്ന "മതിലിൽ ഒരു വര' പദ്ധതി വാഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു.
എക്കോ ക്ലബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കൂട്ടായ്മയിലാണ് പദ്ധതി നടത്തുന്നത്. ആർട്ടിസ്റ്റ് സുനിൽ ഡാവിഞ്ചിയുടെ നേതൃത്വത്തിലാണ് ചുറ്റുമതിലിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾ ചായക്കൂട്ടുകൾ ചാലിച്ച് വരയിൽ പങ്കാളികളായി.
പിടിഎ പ്രസിഡന്റ് സജീവ് ജോർജ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം. മിനി, പഞ്ചായത്തംഗം ഷാനിദ അഷ്റഫ്, സിആർസി കോ-ഓർഡിനേറ്റർ ഡോ. എൻ.എൽ. ശ്രീവിദ്യ, എംപിടിഎ പ്രസിഡന്റ് അനിത മോഹൻ, പിടിഎ വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സുധീഷ് വെള്ളാപ്പള്ളി, ചിത്രകാരന്മാരായ രാജേഷ് മുണ്ടക്കയം, രാജേഷ് പാമ്പാടി തുടങ്ങിയവർ പങ്കെടുത്തു.