ക്നാനായ സമുദായ ദിനവും കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ മെത്രാഭിഷേകത്തിന്റെ 21-ാം വാര്‍ഷികവും
1496101
Friday, January 17, 2025 7:05 AM IST
ചിങ്ങവനം: ക്നാനായ സമുദായ ദിനവും സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ മെത്രാഭിഷേകത്തിന്റെ 21-ാം വാര്‍ഷികവും ഏകോപിച്ചു ചിങ്ങവനം മാര്‍ അപ്രേം സെമിനാരിയില്‍ നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് സേവേറിയോസ് ഉദ്ഘാടനം ചെയ്തു.
ക്നാനായ സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ വി.എ. ഏബ്രാഹാം ഇളയശേരില്‍, സമുദായ ട്രസ്റ്റി റ്റി.സി. തോമസ് തോപ്പില്‍, വൈദിക ട്രസ്റ്റി ഫാ. എം.സി. സഖറിയ മധുരംകോട്ട്,
ക്നാനായ കമ്മിറ്റിയംഗങ്ങളായ തോമസ്കുട്ടി തേവരുമുറിയില്‍, രെഞ്ചു കോഴിമറ്റം, സജി താന്നിക്കല്‍, സാബു കണ്ണാട്ടിപ്പുഴ, ലിനു വരാത്ര, റ്റിജു തോട്ടുപുറത്ത്, ഭദ്രാസന സെക്രട്ടറി ഫാ. നോബിന് ഇളകുറ്റൂര്‍, എല്‍സി രാജു, മഞ്ജു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.