കെ.എം. മാണിയുടെ ജന്മദിനം ആചരിക്കും: കേരള കോൺഗ്രസ്- എം
1495593
Thursday, January 16, 2025 12:20 AM IST
കോട്ടയം: കെ.എം. മാണിയുടെ ജന്മദിനം 29ന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം നവജീവന്‍ സെന്ററില്‍ നടത്തും. 30നു ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 300ല്‍പ്പരം സ്ഥലങ്ങളില്‍ അഗതികളും ഭിന്നശേഷിക്കാരുമായവര്ക്കൊപ്പം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. സഹായങ്ങളും ഭക്ഷണവും നല്‍കും. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴികാടന് ഉദ്ഘാടനം ചെയ്തു.
ജോബ് മൈക്കിള്‍ എംഎല്‍എ, നേതാക്കളായ വി.ടി. ജോസഫ്, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്, പെണ്ണമ്മ സെബാസ്റ്റ്യന്‍, കെ.ജെ. ഫിലിപ്പ്, പി.എം. മാത്യു, സാജന് തൊടുക, നിര്‍മല ജിമ്മി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജയകുമാര്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, തോമസ് കീപ്പുറം, സാജന് കുന്നത്ത്, ജോസ് ഇടവഴിക്കല്‍, എ.എം. മാത്യു, ടോബിന് കെ. അലക്സ്, ജോജി കുറത്തിയാടന്‍, ഏബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു.