വി.എം. പോള്‍ അനുസ്മരണം നടത്തി
1495818
Thursday, January 16, 2025 7:17 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കടുത്തുരുത്തി ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന വി.എം. പോളിന്റെ അഞ്ചാമത് ചരമവാര്‍ഷിക അനുസ്മരണം കടുത്തുരുത്തിയില്‍ നടന്നു.
കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.സി. ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വി.എം. പോളിന്റെ ഫോട്ടോ അനാഛാദനം ചെയ്തു.
ടോമി കല്ലാനി അനുസ്മരണ പ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, ടോമി പ്രാലടിയില്‍, ചെറിയാന് കെ. ജോസ്, ജെഫി ജോസഫ്, മധു എബ്രാഹം, എം.കെ. ഇന്ദുചൂഡന്, കെ.പി. വിനോദ്, എം.കെ. സാംബുജി തുടങ്ങിയവര്‍ പങ്കെടുത്തു