പത്താമത് നെടുംകുന്നം ഫുഡ് ഫെസ്റ്റ് നാളെ സെന്റ് ജോണ്‍ സ്കൂള്‍ മൈതാനത്ത്
1491127
Monday, December 30, 2024 7:28 AM IST
നെടുംകുന്നം: പത്താമത് നെടുംകുന്നം ഫുഡ്ഫെസ്റ്റ് നാളെ വൈകുന്നേരം അഞ്ചിന് നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കും. സിനിമാ താരം ക്രിസ്റ്റി ബിന്നറ്റ് ഉദ്ഘാടനം ചെയ്യും.
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. വിവിധങ്ങളായ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനുള്ള അവസരം കൂടിയാണിത്.
രണ്ട് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിക്കുന്നതാണ് ഫുഡ്ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് ഫൊറോനാ വികാരി ഫാ. വര്‍ഗീസ് കൈതപറമ്പില്‍, ഫുഡ് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജോസഫ് ദേവസ്യ എന്നിവര്‍ അറിയിച്ചു.
ഫുഡ് ഫെസ്റ്റില്‍ പാചകവിദഗ്ധര്‍, വിവിധ സംഘടനകള്‍, റസ്റ്ററന്റുകള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവര്‍ ഒരുക്കുന്ന വിഭവങ്ങള്‍, നാടന്‍ - മറുനാടന്‍ രുചികള്‍ എന്നിവ ആസ്വദിക്കാന്‍ അവസരമുണ്ടാരും. കലാപരിപാടികള്‍ ഫുഡ് ഫെസ്റ്റിന് മാറ്റുകൂട്ടും.