കോ​ട്ട​യം: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി, ളാ​ലം, പാ​മ്പാ​ടി, ഈ​രാ​റ്റു​പേ​ട്ട നാ​ല് ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ​യും ഏ​റ്റു​മാ​നൂ​ർ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​ക​ളി​ലെ​യും മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ ക​ലാ​ല​യ​ങ്ങ​ളും ഹ​രി​ത ക​ലാ​ല​യ​ങ്ങ​ളു​മാ​യി. ജൈ​വ അ​ജൈ​വ ദ്ര​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളെ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. അ​വ​ശേ​ഷി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി മാ​ർ​ച്ച് 30നു ​മു​ൻ​പാ​യി ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കും.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്കി​ലെ ക​ടു​ത്തു​രു​ത്തി, ക​ല്ല​റ, മു​ള​ക്കു​ളം, വെ​ള്ളൂ​ർ, ഞീ​ഴൂ​ർ, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 76 വി​ദ്യാ​ല​യ​ങ്ങ​ളും ളാ​ലം ബ്ലോ​ക്കി​ലെ ഭ​ര​ണ​ങ്ങാ​നം, ക​രൂ​ർ, കൊ​ഴു​വ​നാ​ൽ, ക​ട​നാ​ട്, മീ​ന​ച്ചി​ൽ, മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 81 വി​ദ്യാ​ല​യ​ങ്ങ​ളും പാ​മ്പാ​ടി ബ്ലോ​ക്കി​ലെ മ​ണ​ർ​കാ​ട്, അ​ക​ല​ക്കു​ന്നം, എ​ലി​ക്കു​ളം, കൂ​രോ​പ്പ​ട, പാ​മ്പാ​ടി, പ​ള്ളി​ക്ക​ത്തോ​ട്, മീ​ന​ടം,

കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 99 വി​ദ്യാ​ല​യ​ങ്ങ​ളും ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്കി​ലെ മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം, തീ​ക്കോ​യി, ത​ല​നാ​ട്, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 73 വി​ദ്യാ​ല​യ​ങ്ങ​ളും ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 18 വി​ദ്യാ​ല​യ​ങ്ങ​ളും ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ 15 വി​ദ്യാ​ല​യ​ങ്ങ​ളു​മാ​ണ് സ​മ്പൂ​ർ​ണ​ഹ​രി​താ​ഭ​മാ​യ​ത്.

ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജെ​എ​സ് ഫാം, ​അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്രം, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൺ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്രം, പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള​ളി, കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ കു​മ​ര​കം പ​ക്ഷി സ​ങ്കേ​ത കേ​ന്ദ്രം, വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ വൈ​ക്കം ബീ​ച്ച് ആ​റ് കേ​ന്ദ്ര​ങ്ങ​ൾ ഹ​രി​ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ മു​പ്പ​ത് കേ​ന്ദ്ര​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ൽ മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല്, മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​മ​ണി​ക്കാ​റ്റ്, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ മാം​ഗോ മെ​ഡോ​സ് അ​ഗ്രി​ക്ക​ൾ​ച്ച​ർ തീം ​പാ​ർ​ക്ക് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ൾ ഹ​രി​ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.