വടയാർ പള്ളിയുടെ ചരിത്രം മതസൗഹാർദത്തിന്റേത് അഡ്വ. മോൻസ് ജോസഫ് എംഎൽഎ
1491660
Wednesday, January 1, 2025 7:08 AM IST
വടയാർ: വടക്കുകൂർ രാജാവ് ഭാസ്കര രവിവർമ്മയുടെ കാലത്ത് സ്ഥാപിതമായ വടയാർ പള്ളിയുടെ ചരിത്രം മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മോൻസ് ജോസഫ് എംഎൽഎ. വടയാർ പള്ളിയിലെ ദർശനത്തിരുനാളിനോടനുബന്ധിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഫാ. പോൾ ചെറുതോട്ടുപുറം, തിരുനാൾ പ്രസുദേന്തി എം.വി. മനോജ് മാളിയേക്കൽ, കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, മദർ സുപ്പീരിയർ സിസ്റ്റർ മരിയ, വൈസ് ചെയർമാൻ ജോസ് മാത്യു ചെറുതോട്ടുപുറം, മാർട്ടിൻ വല്യാറയിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഷിജു ഒറ്റപ്ലാക്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വടയാർ പള്ളിയുടെ സവിശേഷമായ ചരിത്ര പാരമ്പര്യമനുസരിച്ചുള്ള സാൽവേ ലദീഞ്ഞ്, വാഹന വെഞ്ചരിപ്പ് എന്നിവ വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയുടെ കാർമികത്വത്തിൽ നടന്നു. തുടർന്ന് നടന്ന പ്രാർഥനയ്ക്ക് ചിക്കാഗോ രൂപത ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.