മണര്‍കാട് പള്ളിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
1491937
Thursday, January 2, 2025 7:24 AM IST
മണര്‍കാട്: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു.
ട്രസ്റ്റിമാരായി സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പില്‍, ബെന്നി ടി. ചെറിയാന് താഴത്തേടത്ത്, ജോര്‍ജ് സഖറിയാ ചെമ്പോല പുത്തന്‍പുരയില്‍, സെക്രട്ടറിയായി പി.എ. ചെറിയാന് പുത്തന്‍പുരയ്ക്കല്‍, കണക്കനായി കെ.കെ. ബിനോയി കുറ്റിയില്‍, സണ്‍ഡേ സ്കൂള്‍ പ്രതിനിധിയായി അരുണ്‍ വര്‍ഗീസ് കൊല്ലംകുഴിയില്‍ എന്നിവര്‍ താക്കോലുകള്‍ ഏറ്റുവാങ്ങി ഭരണ ചുമതലയേറ്റു. മുന്‍ ഭാരവാഹികളായ പി.എ. ഏബ്രഹാം,
വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന് കുര്യന് ആന്‍ഡ്രൂസ്, കത്തീഡ്രല്‍ സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവരില്‍നിന്നാണു ഭരണമേറ്റെടുത്തത്.