കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ധര്‍ണ
1491664
Wednesday, January 1, 2025 7:08 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് പരിഷ്കരിക്കുക, ഉത്സവബത്ത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ചങ്ങനാശേരി ബസ് സ്റ്റേഷനില്‍ ധര്‍ണ നടത്തി.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി യൂണിറ്റ് പ്രസിഡന്റ് എ.പി. ശാസ്താവുകുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.വി. ഓമനക്കുട്ടന്, ജില്ലാ സെക്രട്ടറി ടി.എന്‍. ജോഷി, ട്രഷറര്‍ കെ.കെ. ശിവന്, വി.കെ. ശശി, കെ.എന്‍. മണി എന്നിവര്‍ പ്രസംഗിച്ചു.