ക്രിസ്മസ്-ന്യൂഇയർ ആഘോഷവും കുടുംബ സംഗമവും
1491584
Wednesday, January 1, 2025 5:43 AM IST
മുണ്ടക്കയം: എക്സ് സർവീസ് ലീഗ് മുണ്ടക്കയം മേഖല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-ന്യൂഇയർ ആഘോഷവും കുടുംബ സംഗമവും നടത്തി. കേണൽ എ.സി. തോമസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആന്റണി ജോസഫ് കോഴിമല പ്രസംഗിച്ചു. ചടങ്ങിൽ സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജസ്വിൻ ജോസിനെ ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ പരിപാടികളും നടത്തി.