ആറ്റാമംഗലം പള്ളി പെരുന്നാളിന് ഇന്ന് കാൊടിയേറും
1491655
Wednesday, January 1, 2025 6:57 AM IST
കുമരകം: സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ മാർ യൂഹാനാേൻ മാംദാേനയുടെ 171-ാമത് പുകഴ്ച പെരുന്നാളിന് ഇന്ന് കൊടിയേറ്റും. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെ തുടർന്ന് തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയാണ് കാൊടിയേറ്റുന്നത്. ഫാ. വിജി കുരുവിള എടാട്ടിന്റെയും ഫാ. എബിൻ ജാോർജ് നീലിമംഗലത്തിന്റെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ്.
നാളെ രാവിലെ 7.30ന് ബര് യൂഹാനോന്‍ റമ്പാന്, മൂന്നിന് രാവിലെ 7.30ന് ഫാ. ഫിലിപ്പ് വര്‍ഗീസ് വടക്കേപ്പറമ്പില്‍, നാലിന് രാവിലെ 7.30ന് ഫാ. തോമസ് കുര്യന് കണ്ടാന്ത്ര എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ വൈകുന്നേരം 6.30ന് ഫാ. സോബിന്‍ ഏലിയാസ് അറയ്ക്കലൊഴത്തില്, ഫാ. ഗ്രിഗര്‍ ആര്. കൊള്ളന്നൂര്‍, ഫാ. എബി വര്‍ക്കി വെങ്ങോല, അഡ്വ. ഷീബാ തരകന് എന്നിവര്‍ വചനശുശ്രൂഷ നടത്തും. അഞ്ചിന് സഖറിയാസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് ആദ്യഫല ലേലവും സ്നേഹവിരുന്നും നടത്തും.
ദനഹാ പെരുന്നാൾ ദിവസമായ ആറിനാണ് വേമ്പനാട്ട് കായൽ തീരത്തുനിന്നും പള്ളിയിലേക്ക് നടത്തുന്ന ചരിത്ര പ്രസിദ്ധമായ റാസ. രാവിലെ എട്ടിന് ഏലിയാസ് മോര് യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ദനഹാ ശുശ്രൂഷയും നടത്തപ്പെടും. ഏഴിനാണ് പ്രധാന പെരുന്നാള്‍. മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേർച്ച വിളമ്പും നടക്കും.