സൈക്കിള്‍ റാലിക്ക് നിയമസഭാ മന്ദിരത്തില്‍ സ്വീകരണം
1491685
Wednesday, January 1, 2025 10:31 PM IST
പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിള്‍ പ്രയാണം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചേര്‍ന്നു. കോളജിലെ പൂര്‍വവിദ്യാര്‍ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിന് സൈക്കിള്‍ റാലിയെ സ്വീകരിച്ചു.
ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വയ്ക്കുന്ന ഈ റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിച്ച മന്ത്രി കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. നിയമസഭാ മന്ദിരം സന്ദര്‍ശിക്കുകയും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പുതുവത്സരാശംസകള്‍ നേരുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
ഇന്ന് ആലപ്പുഴ ജില്ലയിലൂടെ കടന്നുപോകുന്ന സൈക്കിള്‍ പ്രയാണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. 12 ദിവസങ്ങള്‍ കൊണ്ട് 1300 കിലോമീറ്റര്‍ പിന്നിടുന്ന റാലി ജനുവരി പത്തിന് തിരികെ കോളജില്‍ എത്തിച്ചേരും.