മൂന്നാഴ്ച മുമ്പ് ടാര്‍ ചെയ്ത റോഡ് കുത്തിപ്പൊളിച്ച് വാട്ടര്‍ അഥോറിറ്റി
1491661
Wednesday, January 1, 2025 7:08 AM IST
പെരുവ: മൂന്നാഴ്ച മുമ്പ് ടാര്‍ ചെയ്ത റോഡ് കുത്തിപ്പൊളിച്ചു വാട്ടര്‍ അഥോറിറ്റി. മറ്റപ്പിള്ളിക്കുന്ന്-മണ്ണുക്കുന്ന് റോഡാണ് പൈപ്പ് നന്നാക്കുന്നതിനായി ഇന്നലെ വാട്ടര്‍ അഥോറിറ്റിക്കാരുടെ നേതൃത്വത്തില്‍ കുത്തിപ്പൊളിച്ചത്.
മറ്റപ്പിള്ളിക്കുന്നിലുള്ള വാട്ടര്‍ അഥോറിട്ടിയുടെ ടാങ്കില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കമാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
തുടരെ പൊട്ടുന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതരെ അറിയിച്ചിരുന്നതായി മറ്റപ്പിള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം പറഞ്ഞു.