നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മരിച്ച വിദ്യാർഥിയുടെ മൃതദേഹം സംസ്കരിച്ചു
1491934
Thursday, January 2, 2025 7:24 AM IST
ഗാന്ധിനഗർ: കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മരണപ്പെട്ട കൈപ്പുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. ബൈക്ക് യാത്രികനായ കൈപ്പുഴ കിഴക്കെഇടനാട്ടുകാലായിൽ ബാബു- സുല ദമ്പതികളുടെ മകൻ ദേവനാരായണൻ (21)ആണ് മരിച്ചത്. കോട്ടയം ബിസിഎം കോളജ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാത്രി 10.30യോടെ കാരിത്താസ് മേൽപാലത്തിൽ വച്ചായിരുന്നു അപകടം. ദേവനാരയണൻ പഠന സമയത്തിനുശേഷം ഫുഡ് ഡെലിവറിക്ക് പോകുമ്പോഴാണ് അപകടം. ബൈക്കിൽ സഞ്ചരിച്ച ദേവനാരായണനെ കാർ ഇടിച്ചു വീഴുത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.