റോഡ് ഉദ്ഘാടനം നാളെ
1491687
Wednesday, January 1, 2025 10:31 PM IST
പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്രവിത്താനം പള്ളി-മലങ്കോട്-അന്തീനാട് റോഡിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം 4.30 ന് പ്രവിത്താനം പള്ളി ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് മെംബര്‍ നിര്‍മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, അനസ്യ രാമന്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ചെറുവള്ളില്‍, ലിസമ്മ ബോസ്, ജെസി ജോസ്, സ്മിത ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും. 18 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.