പഴയിടം പാചകത്തിന് രജതജൂബിലി
1491582
Wednesday, January 1, 2025 5:33 AM IST
കോട്ടയം: സ്കൂള്‍ കലോത്സവങ്ങളില്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ പാചകവൈദഗ്ധ്യത്തിന് കാല് നൂറ്റാണ്ടു തികയുന്നു. തിരുവനന്തപുരത്ത് നാലു മുതല്‍ എട്ടുവരെ നടക്കുന്ന സംസ്ഥാന കലോത്സവത്തിലും പഴയിടമാണ് രുചി പകരുന്നത്.
ജില്ലാ കലോത്സവങ്ങളില്‍ തുടങ്ങിയ പാചകമേള 2006ലെ എറണാകുളം സംസ്ഥാന കലോത്സവംമുതല് സംസ്ഥാന തലത്തിലെത്തി.
കോവിഡ് കാലത്ത് കലോത്സവം മുടങ്ങി. ഇന്നും നാളെയും പെരുന്നയില്‍ മന്നം ജയന്തി സമ്മേളനത്തിലെ പാചകത്തിനുശേഷം പഴയിടവും തൊണ്ണൂറംഗ ടീമും രണ്ടിന് രാത്രി തിരുവനന്തപുരത്തെത്തും.
മൂന്നിന് പാല്കാച്ചലോടെ കലവറ സജീവമാകും. നാലു നേരവും പതിനായിരം പേര്‍ക്കാണ് വിളമ്പേണ്ടത്.