പാലായെ സമ്പൂര്‍ണ ശുചിത്വ മേഖലയാക്കും: നഗരസഭാധ്യക്ഷന്‍
1491591
Wednesday, January 1, 2025 5:43 AM IST
പാലാ: പാലാക്കാര് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളായ തെരുവുനായ ശല്യം, ശുചിമുറികളുടെ ലഭ്യതക്കുറവ് എന്നിവ പുതുവര്‍ഷത്തില്‍ പരിഹരിക്കപ്പെടുമെന്നും പാലായെ സമ്പൂര്‍ണ ശുചിത്വ മേഖലയാക്കുമെന്നും നഗരസഭാധ്യക്ഷന്‍ ഷാജു തുരുത്തേൽ പറഞ്ഞു. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി തയാറാക്കിവരികയാണ്.
ടൗണിലെ എല്ലാം വെയിറ്റിംഗ് ഷെഡുകളും നവീകരിക്കും. അഞ്ചാം വാര്‍ഡില്‍ നഗരസഭാവക സ്ഥലത്ത് ഹോളിസ്റ്റിക് സെന്റര്‍ നിര്‍മിക്കും. സ്റ്റേഡിയം ജംഗ്ഷനില്‍ രണ്ടു പുതിയ ടോയ്ലറ്റുകള് പണിയും. ടൗണ്‍ ലണ്ടന്‍ ബ്രിഡ്ജ്, ആര്‍വി പാര്‍ക്ക്, കുമാരനാശാന് പാര്‍ക്ക് എന്നിവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.