കൊമേഴ്സ് ഡേ
1491683
Wednesday, January 1, 2025 10:31 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിലെ പിജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ കൊമേഴ്സ് ഡേ - കോമ്പോസിയ 2k25 - നടത്തി. ലാസാ ഐസ്ക്രീം ഡയറക്ടര്‍ നൈനാന് മാത്യു ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ബോബി കെ. മാത്യു, പി.ആർ. രതീഷ്, സുപര്‍ണ രാജു, ജിനു തോമസ്, ഷിജിമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി.