കൂത്രപ്പള്ളി പള്ളിയിൽ വിശുദ്ധ മാവുരൂസ് മുത്തപ്പന്റെ തിരുനാള്‍ നാളെ മുതല്‍
1491665
Wednesday, January 1, 2025 7:08 AM IST
കറുകച്ചാല്‍: കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ മാവുരൂസ് മുത്തപ്പന്റെ തിരുനാള്‍ നാളെ മുതല്‍ 13 വരെ നടക്കും. നാളെ രാവിലെ 6.30ന് വികാരി ഫാ. തോമസ് മംഗലത്ത് കൊടിയേറ്റും. വൈകുന്നേരം 4.15ന് ജപമാല, 4.45ന് വിശുദ്ധ കുര്‍ബാന: നെടുംകുന്നം ഫൊറോനയിലെ വൈദികര്‍, 6.15 മധ്യസ്ഥ പ്രാര്‍ഥന, തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യ.
മൂന്നിന് രാവിലെ 5.20ന് സപ്ര, വിശുദ്ധ കുര്‍ബാന: ഫാ. ഫിലിപ്പ് പന്തമാക്കല്കുന്നേല്. വൈകുന്നേരം 4.15 ജപമാല, 4.45 വിശുദ്ധ കുര്‍ബാന ഇടവകയിലെ വൈദികര്‍, 6.15 മധ്യസ്ഥ പ്രാര്‍ഥന.
നാലിന് രാവിലെ 5.20 ദിവ്യകാരുണ്യ ആരാധന, സപ്ര തുടര്‍ന്ന് വിശുദ്ധ കുര്‍ബാന: ഫാ. തോമസ് പൂവത്തോലില്‍, വൈകുന്നേരം 4.15ന് ജപമാല, 4.45 വിശുദ്ധ കുര്‍ബാന: ഫാ. ജോയല്‍ പുന്നശേരി, 6.15 മധ്യസ്ഥ പ്രാര്‍ഥന. അഞ്ചിന് രാവിലെ 5.20 ദിവ്യകാരുണ്യ ആരാധന, സപ്രാ, 6.15 ആർച്ച്ബിഷപ് മാര്‍ തോമസ് തറയിലിന് സ്വീകരണം.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാന: ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. രാവിലെ എട്ടിന് വിശുദ്ധ കുർബാന: ഫാ. യല്‍ദോ മോഴശേരി, 10ന് വിശുദ്ധ കുര്‍ബാന: ഫാ. റെലിന്‍ പടിഞ്ഞാറേവീട്ടില്‍. വൈകുന്നേരം നാലിന് ജപമാല, 4.30 വിശുദ്ധ കുര്‍ബാന: ഫാ. സനൂപ് വലിയവീട്ടില്‍, ഫാ. സാംജി വടക്കേടം, ആറിന് മധ്യസ്ഥപ്രാര്‍ഥന 6.15ന് ദനഹാതിരുനാള്‍ തിരുക്കര്‍മങ്ങള്‍.
പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ 5.20ന് ദിവ്യകാരണ്യ ആരാധന, സപ്രാ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന: ഫാ. സെബാസ്റ്റ്യന്‍ നടുത്തുണ്ടത്തില്‍, എട്ടിന് വിശുദ്ധ കുര്‍ബാന: ഫാ. ജോജോ പുത്തന്‍പറമ്പില്‍, 10ന് വിശുദ്ധ കുര്‍ബാന: ഫാ. തോമസ് മാളിയേക്കല്‍.
ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന: മോൺ. ആന്റണി ഏത്തക്കാട്, വൈകുന്നേരം നാലിന് തിരുനാള്‍ പ്രദക്ഷിണം: ഫാ. ആന്റണി കിഴക്കേത്തലയ്ക്കല്‍. 13ന് രാവിലെ ദിവ്യകാരുണ്യ ആരാധന, സപ്രാ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന: ഫാ. ജയിംസ് പി. കുന്നത്ത്. 4.30ന് വിശുദ്ധ കുര്‍ബാന ഫാ. ടോണി ചേക്കയില്‍. സെമിത്തേരി സന്ദര്‍ശനം, കൊടിയിറക്ക്. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം കുരിശടിയില്‍ പ്രതിഷ്ഠിക്കും. രാത്രി ഏഴിന് കോമഡി മ്യൂസിക്കല്‍ മെഗാഷോ.