കപ്പേള വെഞ്ചരിച്ചു
1491684
Wednesday, January 1, 2025 10:31 PM IST
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവായും മാര്‍ തോമ്മാശ്ലീഹായുമാണ് ചേര്‍പ്പുങ്കലിന്റെ വളര്‍ച്ചയ്ക്ക് നിദാനമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചേര്‍പ്പുങ്കല്‍ പള്ളിയിലെ സെന്റ് തോമസ് സ്മാരകത്തില്‍ നിര്‍മിച്ച കപ്പേളയുടെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, മുന്‍ വികാരി ജനറാള്‍ ഫാ. ജോസഫ് കുഴിഞ്ഞാലില്‍, മുന്‍ വികാരി അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി, മെഡിസിറ്റി ഡയറക്ടര്‍ ഫാ. ജോസഫ് കീരഞ്ചിറ, സഹവികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത്, ബിവിഎം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ഫാ. മാത്യു കുറ്റിയാനി, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, സണ്ണി പൂത്തോട്ടാല്‍, ബെന്നി പുളിയന്മാക്കല്, സോണി കോയിക്കല്‍, യോഗപ്രതിനിധികള്‍, ഇടവക വികാരിമാര്‍, മുന്‍ സഹവികാരിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.